ആയിരമായിരം സ്തുതികളാൽ

 

ആയിരമായിരം സ്തുതികളാൽ ആരാലും ആരാധ്യനാം

യേശു എന്നെ വീണ്ടെടുപ്പാൻ ചോര ചിന്തിയതാം

 

യാഹെൻ പാറയാം എൻ ആശ്രയമവൻ

പാപക്കുഴിയിൽ നിന്നെന്നെ കരേറ്റി തന്നിലാക്കി താൻ

 

പാപം പോക്കിയെൻ ശാപം നീക്കി താൻ

കാൽവറി ക്രൂശിലെ യാഗമരണത്താൽ മോചിതനായി ഞാൻ

 

ഇമ്പമേകുവാൻ എനിക്കായ് തുമ്പമേറ്റവൻ അൻപുള്ള നാമം

ധ്യാനിച്ച് ഞാൻ എന്നും ഇമ്പമായ് പാടും

 

ജയിച്ച് വാഴുന്നോൻ ഇന്നുന്നതെ താതൻ വലഭാഗെ

തിരിച്ചു വന്നീടും ശുദ്ധരെ ചേർക്കുവാൻ

മേഘേ വേഗത്തിൽ