അദ്ധ്വാനിക്കും സ്നേഹിതരെ

അദ്ധ്വാനിക്കും സ്നേഹിതരെ

ഭാരം ചുമപ്പവരെ

 

ആശ്വാസം നിങ്ങൾക്കിങ്ങേകിടുവാനായ്

രക്ഷകനേശു വിളിച്ചിടുന്നു

ആശയോടേശുവിൻ ചാരേ വരൂ

ആശ്വാസം നൽകുമവൻ

 

നിങ്ങൾ തൻക്ലേശങ്ങളേതാകിലും

പാപമോ രോഗമോ മറ്റെന്താകിലും

വിശ്വാസത്തോടെ കടന്നുവരൂ

ക്ലേശങ്ങൾ നീക്കുമവൻ

 

നന്മചെയ്‌വാൻ നിങ്ങൾക്കാശയെങ്കിലും

തിന്മയതല്ലോ ചെയ്തിടുന്നു

പാപമതിന്നുടെ കാരണമെ

പാപത്തെ നീക്കുമവൻ

 

വ്യർത്ഥവിചാരത്തിൽ വീണുലയാതെ കർത്തനാമേശുവിലാശ്രയിപ്പിൻ

നിത്യനിരാമയ സ്വർഗ്ഗസുഖം

നിശ്ചയം നൽകുമവൻ

 

ഇതു സുപ്രസാദദിനം പ്രിയരെ

ഇതുതന്നെ കരുണാസമയം

കാൽവറിയിൽ പൂർത്തിയാക്കിയതാം

രക്ഷക്കായ്‌ വന്നിടുക.