അല്ലും പകലും കീർത്തനം പാടി

അല്ലും പകലും കീർത്തനം പാടി

വല്ലഭാ നിന്നെ ഞാൻ സ്തുതിച്ചിടും

നന്മയേറും തിരുപ്പാദ തളിരിൽ

നിത്യമഭയം അരുളിടുന്നതിനാൽ (2)

 

കലങ്ങിമറിയും മാമക ഹൃദയം

കടലിന്നലകൾ പോലനുനിമിഷം

അലയുംനേരം കരങ്ങളാൽ താങ്ങും

അൻപിനോടെന്നേശു മഹേശൻ (2)

 

സ്വർഗ്ഗ ഗേഹകലവറ തുറന്നെൻ

സീയോൻ യാത്രയിൻ ക്ലേശങ്ങളകറ്റി

ക്ഷീണം ലേശവും ഭവിച്ചിടാതനിശം

ക്ഷേമമായവൻ പോറ്റിടുന്നെന്നെ (2)

 

കഠിനശോധന വരികിലും ചാരും

കർത്തനേശുവിൻ അൻപെഴും മാർവ്വിൽ

നേടും ഞാനതിൽ ആശ്വാസമെന്നും

പാടും നൽസ്തുതി ഗീതങ്ങളെങ്ങും (2)

 

ഇത്ര നല്ലൊരു രക്ഷകുനുലകിൽ

ഇല്ല മാനവർക്കായൊരു നാമം

ശരണമവനിൽ മാത്രമായതിനാൽ

മരുപ്രയാണം അതിശുഭകരമാം (2)