അൻപു നിറഞ്ഞ പൊന്നേശുവേ!

അൻപു നിറഞ്ഞ പൊന്നേശുവേ!

നിൻപദ സേവയെന്നാശയേ

 

ഉന്നതത്തിൽ നിന്നിറങ്ങി മന്നിതിൽ വന്ന

നാഥാ! ഞാൻ- നിന്നടിമ നിൻമഹിമ

ഒന്നുമാത്രമെനിക്കാശയാം

 

ജീവനറ്റ പാപിയെന്നിൽ ജീവൻ പകർന്ന

യേശുവേ- നിന്നിലേറെ മന്നിൽ വേറെ

സ്നേഹിക്കുന്നില്ല ഞാനാരെയും

 

അർദ്ധപ്രാണനായ് കിടന്നൊരെന്നെ നീ രക്ഷ-

ചെയ്തതാൽ എന്നിലുള്ള നന്ദിയുള്ളം

താങ്ങുവതെങ്ങനെയെൻ പ്രിയാ!

 

ഇന്നു പാരിൽ കണ്ണുനീരിൽ നിൻ വചനം

വിതയ്ക്കും ഞാൻ

അന്നു നേരിൽ നിന്നരികിൽ

വന്നു കതിരുകൾ കാണും ഞാൻ

 

എൻ മനസ്സിൽ വന്നുവാഴും നന്മഹത്വ പ്രത്യാശയേ

നീ വളർന്നും ഞാൻ കുറഞ്ഞും

നിന്നിൽമറഞ്ഞു ഞാൻ മായണം