അനുഗമിക്കും ഞാനേശുവിനെ

അനുഗമിക്കും ഞാനേശുവിനെ

അനുദിനവും അത്യാനന്ദമായ്

അനുഗ്രഹത്താലെന്നെ നിറച്ചിടുന്ന

അനുപമ സ്നേഹിതൻ താൻ

 

ഹല്ലേലുയ്യാ ഗീതം പാടാം

തുല്യമില്ലാനാമം പാടാം

 

അവനറിയാതെയൊന്നുമെന്നിൽ

അനുവദിക്കില്ല ഇന്നു മന്നിൽ

അതുമഖിലം എൻ നന്മകൾക്കായ്

അനുദിനം നല്കിടും താൻ

 

വിഷമതകൾ ഹാ! ഏറിടുകിൽ

വിലപിക്കയെന്തിന്നീയുലകിൽ

വിജയിതനാമെന്നേശുവെല്ലാ

വിനകളുമകറ്റുമല്ലോ