അനുഗ്രഹിക്ക വധൂവരരെ

 

അനുഗ്രഹിക്ക വധൂവരരെ ആശീർവദിക്കണമേ

 

അനുഗ്രഹമായൊരു കുടുംബമായി

ആത്മിക ഭൗമിക നന്മകളാൽ

ആയുസ്സിൻ നാളെല്ലാം വസിച്ചിടുവാൻ

ആശിഷം നൽക നാഥാ!

 

അനുദിന ജീവിത സുഖങ്ങളിലും

ആധികൾ തിങ്ങിടും വേളയിലും

ആശ്രയിച്ചിടുക അവനിലെന്നും

ആരിലും അധികമായി

 

ആശംസിച്ചിടട്ടെ അനുഗ്രഹങ്ങൾ

അബ്രഹാമിൻ ദൈവം നൽകിടട്ടെ

ആയിരമായിരം മംഗളങ്ങൾ ..........നും ...........യ്ക്കും