അനുഗ്രഹിക്ക വധുവൊടുവരനെ

അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ! മംഗളം

ശിരസ്സിൻ നിൻകൈ നലമൊടുവച്ചു വാഴ്ത്തേണം

 

ഒരിക്കലും വേർപെടാത്ത മോദം കൈവന്നും മംഗളം

ശരിക്കു തങ്ങടെ ജീവിതകാലം പോക്കീടാൻ മംഗ

 

വിശിഷ്ടമാകും കാന്തി വിളങ്ങിയ സൂര്യന്നും സന്തതം

ശശിപ്രഭയ്ക്കും സാമ്യമെഴുന്നിവർ ശോഭിപ്പാൻ മംഗളം

 

അരിഷ്ടകാലം വ്യാധികളെന്നിവയേശാതെ മംഗളം

ഭരിച്ചു ഭാഗ്യക്കടലതിൽ മുഴുകാൻ വാഴ്ത്തേണം മംഗളം

 

റിബേക്കയാകും വധുവൊടു സഹിതൻ ഇസ്ഹാക്കുപോൽ മംഗളം

വിവേകമോടും നിജഗൃഹഭരണം ചെയ്തിടാൻ മംഗളം