അത്ഭുതവാനേ അതിശയവാനേ

അത്ഭുതവാനേ അതിശയവാനേ

ആരാധിക്കുന്നു നിന്നെ ഞാനാരാധിക്കുന്നു

ദൈവാധി ദൈവത്തിനു സ്തോത്രം ചെയ്യുവിൻ

കത്താധി കർത്താവിനെ വാഴ്ത്തി പാടുവിൻ

 

ജ്ഞാനത്തോടെ വാനത്തെ നിർമ്മിച്ചവൻ

ഭൂമിയെ വെള്ളത്തിൻമേൽ വിരിച്ചവൻ

പ്രഭചൊരിയാൻ താരകം നിർമ്മിച്ചവൻ

ആയുസ്സുള്ള കാലമെന്നും സ്തുതികരേറ്റിടാം

 

ചെങ്കടലിൽ വഴിതുറന്ന ദൈവം നീയല്ലോ

യിസ്രായേലെ വഴി നടത്തിയ ശക്തൻ നീയല്ലോ

ശത്രുവെ സംഹരിച്ചു സ്വന്തജനത്തെ നീ

പോറൽ ലേശം ഏറ്റിടാതെ മറുകരയേറ്റി

 

എരിവെയിലിൽ മരുഭൂവിൽ മേഘസ്തംഭമായ്

കൂരിരുൾ താഴ്വരയിൽ അഗ്നിസ്തംഭമായ്

മാറയെ മധുരമാക്കി അനുദിനമെന്നെ

ജയത്തോടെ നടത്തുവാൻ ശക്തനായവനെ

 

ബാശാനെ ഓഗിനെ സീഹോനേയും നീ

സംഹരിച്ചു ദേശത്ത വീണ്ടുകൊണ്ടു നീ

യിസ്രായേലിനവകാശം ഏകിയവൻ നീ

എന്നെന്നും വാഴ്ത്തിപാടാൻ യോഗ്യനും നീയേ

 

താഴ്ചയിൽ എന്നെയോർത്തു സ്വയം വെടിഞ്ഞവനെ

ശത്രുവിൻ കയ്യിൽ നിന്നെന്നെവീണ്ടവനെ

അന്നന്നു വേണ്ടതാം മന്ന തരുന്നവനെ

അന്ത്യമാംശ്വാസംവരെ ആരാധിക്കും ഞാൻ.