അതിമോദം പാടും

അതിമോദം പാടും

ഞാൻ സ്തുതിഗീതങ്ങൾ

ദേവാധി ദേവൻ രാജാധി രാജൻ

ലോകാധി നാഥനെൻ യേശുവിന്നു (2)

 

പരലോകം വിട്ടവൻ പാരിൽ വന്നു

പാപികൾക്കായ് തന്റെ ജീവൻ തന്നു

ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും

തൻ സ്നേഹത്തെ

കീർത്തിക്കും ഞാനെന്നും തൻ നാമത്തെ

 

നീചനാം എന്നേയും സ്നേഹിച്ചുതാൻ

മോചനം തന്നെന്നെ രക്ഷിച്ചതാൽ

ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും

തൻ സ്നേഹത്തെ

കീർത്തിക്കും ഞാനെന്നും തൻ നാമത്തെ

 

ഒരു നാളും കുറയാത്ത നിത്യസ്നേഹം

മരുഭൂവിൽ ഞാനിന്ന് ആസ്വദിച്ച്

ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും

തൻ സ്നേഹത്തെ

കീർത്തിക്കും ഞാനെന്നും തൻ നാമത്തെ

 

ചേരും ഞാനൊരു നാളിൽ തന്നരികിൽ

തിരുമുഖം കാണും ഞാനന്നു നേരിൽ

ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും

തൻ സ്നേഹത്തെ

കീർത്തിക്കും ഞാനെന്നും തൻ നാമത്തെ