ഭാഗ്യവാനാകുവാനേക മാർഗ്ഗം

ഭാഗ്യവാനാകുവാനേക മാർഗ്ഗം

പാരിലാർക്കും ക്രിസ്തു മാത്രം

ക്രിസ്തുവിൽ വിശ്വസിച്ചിടുമെങ്കിൽ

നിത്യഭാഗ്യജീവനേകും

 

സ്വത്തു ഭൂവിലെത്രയേറെ കിട്ടിയാലും

മൃത്യുനേരം വിട്ടു വേഗം യാത്രയാകും

നിത്യമാം സ്വത്തുക്കൾ നൽകിടുവാൻ

ആസ്തിയുള്ളോൻ ക്രിസ്തു മാത്രം

 

പൊന്നുവെള്ളിയൊന്നുമല്ല വീണ്ടെടുപ്പാൻ

ചെന്നിണം താനന്നു ചിന്തി മാനവർക്കായ്

തൻവിലയൊന്നു മതിച്ചിടാമോ?

ധന്യരല്ലേ ക്രിസ്തുവുള്ളോർ

 

തീയിലൂതിത്തീർത്ത തങ്കമായ കർത്തൻ

ജീവിതത്തിലുൾ പ്രവേശിച്ചുള്ള മർത്യർ

ധന്യരായ് തീരുവതെത്രയോഗ്യം!

ക്രിസ്തുവുള്ളോർക്കെത്ര ഭാഗ്യം!

 

തൻനിമിത്തം നിന്ദയേറ്റാൽ തന്റെ ഭക്തർ

ധന്യമായും മാന്യമായും എണ്ണിടുന്നു

മന്നിതിൽ ധന്യതയെന്നുമുള്ള

ഖിന്നതയിൽ ചെന്നു തീരും

 

സ്വർഗ്ഗരാജ്യ വാഴ്ചയാകും ഭാവികാലം

ഭാഗ്യപൂർണ്ണരായി മേവും തന്റെ മക്കൾ

ക്രിസ്തനെ ഗണ്യമാക്കാത്തവർക്കോ

നിത്യനാശം എത്രക്ളേശം!