ഭജിക്കുക നീ നിത്യം യേശുമഹേശനെ

ഭജിക്കുക നീ നിത്യം യേശുമഹേശനെ

യേശുമഹേശനെ നാക നിവാസനെ

 

ദേവകൾ വണങ്ങിടും ദീനദയാലുവെ

സദയമീ നമ്മെക്കാക്കും സൽഗുണസിന്ധുവെ

 

മരിയയിലവതാരം ചെയ്തൊരു നാഥനെ

മലയതിൽ ബലി ചെയ്ത മർത്യശരീരനെ

 

മാനുവേലാഹ്വയം പൂണ്ട മഹേശനെ

മന്നിടം ത്രിദിവമായ് മാറ്റിടും മർത്യനെ

 

താരകം കരങ്ങളിൽ താങ്ങിടും നാഥനെ

തരണിപോലവനിയിൽ വന്നിടും വന്ദ്യനെ.