ഭീരുവായിടാ ഞാൻ സാധുവെങ്കിലും

ഭീരുവായിടാ ഞാൻ സാധുവെങ്കിലും

ക്ഷീണിക്കാ വിഷാദം മൂലം ലേശവും

ക്രിസ്തനെൻ സഹായം നിത്യമെൻ ബലം

നിസ്തുല പ്രവാഹം തൻ പ്രേമവും കൃപയും

 

വൻകൃപകളാൽ വൻകൃപകളാൽ

എൻ നാഥനിതുവരെയും

പുലർത്തിയാശ്ചര്യമായ്

 

പക്ഷികൾക്കു ഭക്ഷ്യം നൽകിടുന്നവൻ

സസ്യങ്ങൾക്കതുല്യ ശോഭയേകുന്നോൻ

സർവ്വം ചന്തമായ് നിയന്ത്രിക്കുന്നവൻ

തന്നെയെന്റെ നാഥൻ സത്യേക സംരക്ഷകൻ

 

എൻ കേരീതുവാസം രമ്യമാക്കുവാൻ

നൽകും നിഷ്പ്രയാസം സർവ്വം ഭംഗിയായ്

ഏലിയാവിൻ ദൈവം നിത്യശക്തനായ്

വാഴുന്നിന്നുമേവം കാരുണ്യസമ്പൂർണ്ണനായ്