ഭൂവാസികളെ യഹോവയ്ക്കാർപ്പിടുവിൻ

ഭൂവാസികളെ യഹോവയ്ക്കാർപ്പിടുവിൻ

സന്തോഷത്തോടെ വന്നു കൂടുവിൻ

സംഗീതത്തോടെ സ്തുതി പാടുവിൻ

[c2]

അവൻ നല്ലവനല്ലോ ദയയെന്നുമുള്ളത്

അവൻ വല്ലഭനല്ലോ ദയയെന്നുമുള്ളത്

 

യഹോവ തന്നെ ദൈവമെന്നറിവിൻ

അവൻ നമ്മെ മെനഞ്ഞുവല്ലോ

അവൻ നമുക്കുള്ളവൻ നാം അവന്നുള്ളവൻ

അവനെ വാഴ്ത്തിടുവിൻ

 

യഹോവ തന്നെ വിശ്വസ്തനെന്നറിവിൻ

അവൻ നല്ല ഇടയൻ തന്റെ ആടുകൾ നാം

അവനെ വാഴ്ത്തിടുവിൻ.