ചേരുമുയിർപ്പിൻ പ്രഭാതേ

ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം ദേഹികൾ തമ്മിൽ

ഖേദം രോഗം മൃത്യുവില്ല ഹാ! മേലിൽ

 

ദേഹമൽപ്പനേരം മാത്രം മണ്ണിലുറങ്ങിടേണം

കാഹളം ധ്വനിക്കുവോളം വിശ്രാമം

 

കല്ലറകളന്നു നൽകും സർവ്വമൃത്യരെയും ഹാ!

താതൻ മാതാ മക്കൾ വീണ്ടും ചേർന്നിടും

 

ദേഹദേഹികൾ ചേർന്നൊന്നായ് ക്രിസ്തൻ സ്വന്തഛായയിൽ

തേജസ്സോടുണർന്നു വാഴും തൃപ്തരായ്.