ദൈവകൃപയിൽ ഞാനാശ്രയിച്ച്

ദൈവകൃപയിൽ ഞാനാശ്രയിച്ച്

അവൻ വഴികളെ ഞാനറിഞ്ഞ്

അനുഗമിച്ചിടും അവനുടെ ചുവടുകളെ

 

ഇഹലോകമോ തരികില്ലൊരു

സുഖവും മനഃശാന്തിയതും

എന്റെ യേശുവിന്റെ തിരുസന്നിധിയിൽ

എന്നും ആനന്ദമുണ്ടെനിക്ക്

 

മനോവേദന പല ശോധന

മമ ജീവിത പാതയിതിൽ

മാറാതേറിടുമ്പോൾ ആത്മനാഥനവൻ

മാറിൽ ചാരി ഞാനാശ്വസിക്കും

 

എത്ര നല്ലവൻ മതിയായവൻ

എന്നെ കരുതുന്ന കർത്തനവൻ

എന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന

ഏറ്റമടുത്ത സഹായകൻ താൻ

 

എന്റെ ആയുസ്സിൻ ദിനമാകെയും

തന്റെ നാമമഹത്വത്തിനായ്

ഒരു കൈത്തിരിപോൽ കത്തിയെരിഞ്ഞൊരിക്കൽ

തിരുമാറിൽ മറഞ്ഞിടും ഞാൻ.