ദൈവമെ നിൻ അറിവാലെ

ദൈവമെ നിൻ അറിവാലെ ഹൃദയം നിറക്കുകെ

ജീവനാം നിൻ ക്രുപയാലെ ആത്മകൺ തുറക്കുകെ

 

ദൈവജ്ഞാനം ശ്രേഷ്ടദാനം ഭക്തൻ സത്യസംബത്തും

വാഞ്ചിക്കേണം കെഞ്ചിടേണം ക്രിസ്തുവിങ്കൽ കണ്ടെത്തും

 

ഒരു ബാലൻ തന്റെ പാത നിർമ്മലമാക്കിടുവാൻ

കരുതേണം നിൻ പ്രമാണം കേട്ടു കാത്തുസൂക്ഷിപ്പാൻ

 

തേടിയൊരു ശലോമോനും ഈ നിക്ഷേപം ദർശനെ

നേടികർത്തൻ സുപ്രസാദം കേട്ടു തൻ രഹസ്യത്തെ

 

ദൈവഭക്തിക്ക് അടിസ്ഥാനം സത്യത്തിൻ പ്രകാശനം

ജീവശക്തി അതിൻദാനം ഫലം ദിവ്യ സ്വാതന്ത്ര്യം

 

നടക്കുമ്പോൾ ഇടറാതെ ജ്ഞാനം കാല്ക്കൽ സൂക്ഷിക്കും

കിടക്കുമ്പോൾ കൈവിടാതെ ചുറ്റുംകാവൽ നിന്നിടും

 

മണ്ണുംപൊന്നും നീങ്ങിപ്പൊകും കണ്ണിൻ മോഹം വാടുമെ

വിണിൻ ദാനം ആത്മജ്ഞാനം നിലനില്ക്കും എന്നുമെ

 

ദൈവമെ നിൻ വെളിപ്പാടിൻ ആത്മാവിങ്ങും നല്കുകെ

നിൻ പ്രകാശം അവകാശം ആക്കുവാൻ തന്നരുൾകെ.