ദൈവമേ നിൻ മഹാ കരുണയിൻ

ദൈവമേ നിൻ മഹാ കരുണയിൻ കരുതൽ

അനുദിനമനുഭവിച്ചറിയുന്നു ഞാൻ

ദയ നിറഞ്ഞെന്നിൽ നീ നന്മ ചൊരിഞ്ഞതാൽ

അടി പണിയുന്നു ഞാനാരാധ്യനെ

 

ആരാധന.........സ്തുതി ആരാധന (2)

ആരാധന.........സ്തുതി ആരാധ്യൻ

 

ലോകത്തിനിമ്പത്തിൽ മോഹം പെരുത്തിട്ട്

ശാപത്തിലിഴയുന്ന നേരം.... ഞാൻ

പാപത്തിലിടറുന്ന നേരം തിരുക്കരം വിരിച്ചു നീ,

എന്നെ പുണരാൻ കാൽവറി മാമലമേൽ.... (2)

 

ദൈവമേ നിൻ മഹാ സ്നേഹ സമുദ്രത്തി-

നാഴത്തിലാറാടും നിന്ന്.... നിൻ സ്നേഹത്തിലാറാടുമെന്നും

നിൻ സ്നേഹഗീതികൾ പാടി ഞാൻ നമിക്കും

അനുനിമിഷം നന്ദിയാൽ.... (2)