ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടും

ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടും

ദൈവം നൽകിയ നന്മകൾക്കായ്

ദൈവം ഏകിതന്റെ സൂനുവെ പാപിയെനിക്കായ്

ദൈവത്തിനെൻ സ്തുതി സ്തോത്രം

 

പാടിസ്തുതിക്കും ഞാൻ പാടി സ്തുതിക്കും

സ്തോത്രഗീതം പാടി സ്തുതിക്കും

 

അന്ധകാരമെൻ അന്തരംഗത്തെ

ബന്ധനം ചെയ്തടിമയാക്കി

ബന്ധുരാഭനാം തൻ സ്വന്തപുത്രനാൽ

ബന്ധനങ്ങളഴിച്ചുവല്ലോ

 

ശത്രുവാമെന്നെ പുത്രനാക്കുവാൻ

പുത്രനെ കുരിശിലേൽപ്പിച്ചു

പുത്രത്വം നൽകി ഹാ! എത്ര സൗഭാഗ്യം

സ്തോത്രഗീതം പാടി സ്തുതിക്കും

 

വിളിച്ചു എന്നെ വെളിച്ചമാക്കി

വിളിച്ചവന്നായി ശോഭിപ്പാൻ

ഒളി വിതറും നൽതെളിവചനം

എളിയവനെങ്ങും ഘോഷിക്കും.