ദൈവസ്നേഹം ചൊല്ലാൻ ആവില്ലെനിക്ക്

ദൈവസ്നേഹം ചൊല്ലാൻ ആവില്ലെനിക്ക്

വർണ്ണിച്ചതു തീർക്കാൻ നാവില്ലെനിക്ക്

ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം

കുന്നുകളിലേറും അതിന്നുയരം

 

അമ്മ മറന്നാലും മറന്നിടാത്ത

അനുപമ സ്നേഹം അതുല്യസ്നേഹം

അനുദിനമേകി അവനിയിലെന്നെ

അനുഗ്രഹിച്ചിടും അവർണ്യസ്നേഹം

 

സ്വന്ത പുത്രനേയും ബലിതരുവാൻ

എന്തു സ്നേഹമെന്നിൽ ചൊരിഞ്ഞു പരൻ

അന്തമില്ലാക്കാലം സ്തുതി പാടിയാലും

തൻതിരു കൃപയ്ക്കതു ബദലാമോ

 

അലകളുയർന്നാൽ അലയുകയില്ല

അലിവുള്ള നാഥൻ അരികിലുണ്ട്

വലമിടമെന്നും വലയമായ് നിന്ന്

വല്ലഭനേകും ബലമതുലം.