ദൈവത്തിൻ കൃപകൾ

ദൈവത്തിൻ കൃപകൾ ഓർത്ത് ധ്യാനിക്കുമ്പോൾ

നന്ദിയാൽ എന്നുള്ളമെന്നും തുടിച്ചിടുന്നു (2)

 

മരുയാത്രയിലാശ്രയ സ്ഥാനമവൻ

ഇരുൾ പാതയിലൊളിമിന്നും ദീപമവൻ

എന്നെന്നും കാത്തിടും നല്ലവൻ നായകൻ

കൂട്ടിനായുണ്ടെന്നും മനമേ

 

ആധികൾ വ്യാധികൾ വരും വേളകളിൽ

ആശ്രയിച്ചിടുവാനൊരു പാറയവൻ

എന്നെന്നും കാത്തിടും നല്ലവൻ നായകൻ

കൂട്ടിനായുണ്ടെന്നു മനമേ

 

എനിക്കായ് വിണ്ണിൽ വാസസ്ഥലമൊരുക്കി

എന്നെ ചേർത്തിടുവാൻ വേഗം വരുന്ന പ്രിയൻ

എന്നെന്നും കാത്തിടും നല്ലവൻ നായകൻ

കൂട്ടിനായുണ്ടെന്നും മനമേ.