ദൈവത്തിൻ പുത്രനാം ക്രിസ്തേശുവേ

ദൈവത്തിൻ പുത്രനാം ക്രിസ്തേശുവേ

ജീവന്റെ വചനം നൽകേണമേ

ആശ്രിതർ മദ്ധ്യത്തിൽ പാർക്കുന്നോനേ

ദാസരെ സത്യത്തിൽ നടത്തുകേ

 

പണ്ടൊരഞ്ചപ്പവും മീൻ രണ്ടുമേ

കണ്ടപ്പോൾ വാഴ്ത്തി വർദ്ധിപ്പിച്ചോനേ

ഇങ്ങുള്ള പ്രാപ്തിയും അത്യൽപ്പമേ

അങ്ങേ തൃക്കൈയ്യാൽ എല്ലാം വാഴ്ത്തുകേ

 

ജീവനില്ലാത്തവർ ജീവിക്കുവാൻ

ദൈവത്തിൻഭക്തർ ശക്തർ ആയിടാൻ

ഏകുക യേശുവേ നിൻവാക്കിനാൽ

ഏകുക കൃപയെ നിൻആത്മാവാൽ

 

ദൈവരഹസ്യങ്ങൾ മിന്നിടുവാൻ

ഏവനും നന്ദിയോടെ വന്ദിപ്പാൻ

മൂടലും മങ്ങലും മാറ്റിടുകേ

ദൂതുകൾ വെളിച്ചമാക്കിടുകേ

 

സത്യത്തിൻ സ്വാതന്ത്ര്യം വിശുദ്ധിയും

നിത്യമാം ഐശ്വര്യം സുബുദ്ധിയും

സൽഗുണം ഒക്കെയും നൽകിടുകേ

സത്യത്തിൻപാലകനാം യേശുവേ!

 

നിൻസന്നിധാനത്തിൽ ആശ്വാസങ്ങൾ

നിൻതിരുനാമത്തിൻ സുഗന്ധങ്ങൾ

വ്യാപിച്ചു വീശട്ടെ നിൻആലയേ

വാഴുക മഹത്വത്തിൻ രാജാവേ!

Your encouragement is valuable to us

Your stories help make websites like this possible.