ദൈവത്തിൻ പുത്രനാം യേശു ഭൂജാതനായ്

ദൈവത്തിൻ പുത്രനാം യേശു ഭൂജാതനായ്

സ്നേഹിപ്പാൻ ക്ഷമിപ്പാൻ സൗഖ്യം നല്‍കീടുവാൻ

ജീവിച്ചു മരിച്ചവൻ എന്നെ രക്ഷിപ്പാനായ്

ഇന്നും ജീവിക്കുന്നവൻ എന്നെ കരുതാൻ

 

താൻ വാഴ്കയാൽ ആകുലമില്ല

നാളെയെന്ന് ഭീതിയില്ല

ഭാവിയെല്ലാം തൻ കയ്യിലെന്നോർത്താൽ

ഹാ എത്ര ധന്യമേ ഈ ലോകജീവിതം (2)

 

ആധിവേണ്ട ആശ്രയമേകാൻ

തൻ കരങ്ങൾ പിമ്പിലുണ്ട്

തൻ വഴികൾ സമ്പൂർണ്ണമല്ലോ

ദോഷമായൊന്നും താതൻ ചെയ്കയില്ലല്ലോ (താൻ വാ)

 

അനാഥനല്ല ഞാൻ അശരണനല്ല ഞാൻ

അവകാശിയാണു ഞാൻ പരദേശിയാണു ഞാൻ

അത്യുന്നതൻ തൻ തിരുമാർവിൽ

നിത്യവും ചാരിടും ഞാനെത്ര മോദമായ് (താൻ വാ)