ദൈവത്തിൻ രാജ്യം ഭക്ഷണമോ

ദൈവത്തിൻ രാജ്യം ഭക്ഷണമോ

അല്ല നീതി സമാധാന സന്തോഷമേ

സ്നേഹം നിറഞ്ഞ കൂട്ടമേ

മഹിമ വിളങ്ങും പൊൻതളമേ

ഏക ഇടയൻ ഒരു കൂട്ടമേ

ഹാ എത്ര ആനന്ദമേ...

 

കക്ഷി വൈരാഗ്യങ്ങളൊന്നുമില്ല

തർക്ക സൂത്രങ്ങളൊട്ടുമില്ല

കൂട്ടം കൂട്ടം ചേർന്നുനിന്നു

പാട്ടു പാടി പുകഴ്ത്തീടുമേ

ഹാ എത്ര മോദം ആർ വർണ്ണിക്കും

സ്വർഗ്ഗീയ ഭാഗ്യമിതു

 

വീഥിയിൻ മദ്ധ്യ കാണുന്നിതാ

മഹാ ശുഭ്രമേറിയോരു ജല പ്രവാഹം

തീരങ്ങളിൽ ഇരുവശവും

ജീവവൃക്ഷം ലസിച്ചിടുന്നു

മാസം തോറും പുതിയ

ഫലം കായിച്ചു നിന്നു

 

രാത്രിയില്ലാത്ത ദേശമതു എന്നും

പട്ടാപകൽ പോലെ പ്രകാശിച്ചിടും

കുഞ്ഞാടുതന്നെ മന്ദിരമായ്

തൻശോഭ തന്നെ വിളക്കുമായി

പുതിയ യെരുശലേം ആകമാനം

ശോഭയാൽ മിന്നിടും.