ദൈവത്തിന്റെ ഏകപുത്രൻ

ദൈവത്തിന്റെ ഏകപുത്രൻ പാപികളെ രക്ഷിപ്പാൻ

മനുഷ്യനായ് പാടുപെട്ടു കുരിശിൻമേൽ മരിച്ചു

 

ഇത്രസ്നേഹം ഇത്രസ്നേഹം ഇത്രസ്നേഹം എരിവാൻ

മനുഷ്യരിലെന്തു നന്മ കണ്ടുനീ രക്ഷാകരാ!

 

പാപികളും ദ്രോഹികളും ആയ നരവർഗ്ഗത്തെ

വീണ്ടെടുപ്പാൻ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്

 

നിർമ്മലൻമാർ ഭുജിക്കുന്ന പരലോക അപ്പം താൻ

പാപികൾക്കു ജീവൻ നൽകി രക്ഷിക്കുന്നീ രക്ഷകൻ

 

കൃപയാലെ രക്ഷപ്പെട്ട പാപിയായ ഞാനിതാ

ഹൃദയത്തിൽ ദൈവസ്നേഹം എരിവാൻ വാഞ്ഛിക്കുന്നു

 

പാപിയിൽ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാൻ

ശാപമൃത്യുവേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാൻ