ദയലഭിച്ചോർ നാം സ്തുതിച്ചിടുവോം

ദയലഭിച്ചോർ നാം സ്തുതിച്ചിടുവോം

അതിനു യോഗ്യൻ ക്രിസ്തുവത്രേ

മാധുര്യരാഗമാം ഗീതങ്ങളാലെ

അവനെ നാം പുകഴ്ത്തിടാം

 

തൻ തിരുമേനിയറുക്കപ്പെട്ടു തൻ

രുധിരത്തിൻ വിലയായ് വാങ്ങിയതാം

ഗോത്രങ്ങൾ, ഭാഷകൾ, വംശങ്ങൾ,

ജാതികൾ സർവ്വവും ചേർന്നുകൊണ്ട്

 

പാപത്തിന്നധീനതയിൽ നിന്നീ-

യടിയാരെ താൻ വിടുവിച്ചു

അത്ഭുതമാർന്നൊളിയിൽ പ്രിയന്നുടെ

രാജ്യത്തിലാക്കിയതാൽ

 

വീഴുന്നു പ്രിയനെ വാഴ്ത്തിടുവാൻ

സിംഹാസന വാസികളും താൻ

ആയവനരുളിയ രക്ഷയിൻ മഹിമയ്ക്കായ്

കിരീടങ്ങൾ താഴെയിട്ട്

 

ദൈവകുഞ്ഞാടവൻ യോഗ്യനെന്ന്

മോക്ഷത്തിൽ കേൾക്കുന്ന ശബ്ദമത്

സ്തുതിച്ചിടാം വെള്ളത്തിന്നിരച്ചിൽ പോൽ

ശബ്ദത്താൽ പരിശുദ്ധയാം സഭയേ!