ദേവാ! ത്രീയേകാ നീ കൃപ ചെയ്തതിനാൽ
നിൻ പാദാശ്രിതനായി വീണു വണങ്ങുന്നേൻ
നിൻ പ്രിയസുതനെ ക്രൂശിന്മേൽ തകർത്തെൻ
കടമഖിലവും തീർത്തല്ലോ
സങ്കടം സകലവും തീർന്നു പ്രത്യാശയി
ലെൻമനമാശ്വസിക്കുന്നല്ലോ
മറ്റൊരുവനുമിതു ചെയ്തില്ല കനിവുറ്റവരിതുപോൽ മറ്റില്ല
മാനവ പാതകമേറ്റു മരിച്ചതുമന്നിലിതെന്നിയെ മറ്റില്ല
മനസ്സലിവഗതയിൽ കാണിച്ചു മമ മലിനതയാകവെ മായിച്ചു
മാറിലണച്ചു നിൻമഹിമയെഴുന്നൊരു
മന്ദിരേ ചേർത്തെന്നെ മാനിച്ചു
പരിശുദ്ധൻ പരിശുദ്ധനെന്നും ചൊല്ലി
തിരുമുമ്പിൽ ദൂതർ വീഴുന്നെങ്കിൽ
പാപത്തിൽ ജീവിച്ചൊരെന്നെയോർത്തതിൻ
നന്ദി ഞാനെങ്ങനെ കാണിക്കും!