ദേവനന്ദനനേ നിൻ പാദം വന്ദേ!

ദേവനന്ദനനേ നിൻ പാദം വന്ദേ!

ജീവനായക! ദേവ! വന്ദേ! ദേവ

 

വാഴ്ത്തിടുന്നെന്നും നിൻകൃപകൾക്കായ്

പുകഴ്ത്തിടുന്നേ സ്തുതി ഗീതങ്ങളാലേ

 

എന്നുടെ പേർക്കായ് ക്രൂശിൽ മരിച്ചു

നിന്നുയിർപ്പിൻ നിറവെന്നിൽ നിറച്ചു

 

നിസ്വനാമെന്നെ ധനികനാക്കിടാൻ

നിസ്വനായ്ത്തീർന്ന മഹേശാ! വന്ദേ!

 

രാജാധിരാജാ! പ്രേമസ്വരൂപാ!

പൂജിത ഭാസ്സെഴുന്ന നാഥാ വന്ദേ!

 

ദൈവവിരോധം എന്നിൽ നിന്നൊഴിപ്പാൻ

ദൈവ കോപാഗ്നിയിൽ നീ ദഹിച്ചല്ലോ

 

തിരുസന്നിധാനം എന്തഭിരാമം!

തൃപ്പദസേവയതെന്നഭിമാനം.