ദേവനെ നീ കനിയണമേ

ദേവനെ നീ കനിയണമേ അനുദിനവും കാത്തിടണേ

ദയതോന്നി എന്നെ കരുതീടണേ

യാതനയിൽ എന്നും താങ്ങിടണേ

 

ഞാൻ കേണു വലഞ്ഞിടുമ്പോൾ

ഞാൻ താണു കരഞ്ഞിടുമ്പോൾ

നിന്റെ വലങ്കരത്താൽ എന്നെ നടത്തിടുന്നു

നിന്റെ കൃപമതിയെനിക്കെന്നും

 

മന്നിൽ കഷ്ടങ്ങൾ നേരിടുമ്പോൾ

നിന്റെ ഇഷ്ടങ്ങൾ ചെയ്തീടുവാൻ

മന്നിൽ ശോധന എന്നും ഏറിടുമ്പോൾ

നിന്റെ ശക്തി പകർന്നിടണേ.