ദേവേശാ, അധികമായ് ആശീർവദിക്ക

ദേവേശാ, അധികമായ് ആശീർവദിക്ക വധൂവരരിവരെമഹേശാ

കുതുകമായ് ഒന്നായ് വസിപ്പാൻ ഇതുമുതൽ തുടരെ

 

ആദാമും ഹവ്വയും ചേർന്നുസമ്മോദം ഏദനിലാർന്നു

അതുപോൽ ആധികൾ തീർന്നു വസിപ്പാൻ

 

പ്രത്യാശ, സ്നേഹം, വിശ്വാസം ഇവയാൽ

നിത്യമാശ്വാസംലഭിച്ചു ക്രിസ്തുവിൽ വാസം ചെയ്തിടാൻ

 

യഹോവെ സേവിക്കും ഞാനെൻ കുടംബ

സഹിതമന്യൂനംഎന്നരുളി യോശ്വയെന്നോണംവസിപ്പാൻ.