ധന്യനാം ഉന്നതനേ!

ധന്യനാം ഉന്നതനേ!

എന്നും വന്ദനം വന്ദനമേ

മന്നവാ! നിന്നുടെ നാമത്തെ

ഞങ്ങളിന്നാർത്തു നമിച്ചിടുന്നേ

 

നാശത്തിൽ പാതയിൽ ഞാൻ

ദൈവക്രോധത്തിൽ പാത്രനായി

നാശകൂപത്തിൽ നിന്നെന്നെ രക്ഷിക്കാൻ

നിൻ പ്രാണനെ നൽകിയല്ലോ

 

കാൽവറി മേടതിന്മേൽ

എൻ പാപപരിഹാരമായ്

തീർന്നോരു രക്ഷകാ നിൻ തിരുനാമത്തെ

വന്ദിക്കുന്നാദരവായ്

 

ശോധന വേളകളിൽ

എൻ വേദന നാളുകളിൽ

ചാരത്തണഞ്ഞെന്നെ മാർവ്വോടണച്ചിടും

സ്നേഹമെന്തത്ഭുതമേ

 

സ്വർഗ്ഗീയ ഗേഹമതിൽ

വന്ദ്യതാതനോടൊത്തണഞ്ഞ്

ധന്യനായ് തീർന്ന നീ വന്നിടും വേഗത്തിൽ

മഹത്വ സമ്പൂർണ്ണനായ്.