എടുക്ക എൻജീവനെ

എടുക്ക എൻജീവനെ നിനക്കായെൻ യേശുവേ

അന്ത്യശ്വാസത്തോളം താനെഞ്ചതിൽ ഹല്ലേലുയ്യാ

 

എടുക്ക എൻ കൈകളെ ചെയ്‌വാൻ സ്നേഹവേലയെ

കാലുകളും ഓടണം നീ വിളിച്ചാൽ തത്ക്ഷണം

 

എടുക്ക എൻ നാവിനെ സ്തുതിപ്പാൻ പിതാവിനെ

സ്വരം അധരങ്ങൾ വായ്നിൽക്കുന്നു നിൻ ദൂതരായ്

 

എടുക്ക എൻ കർണ്ണങ്ങൾ കേൾക്കുവാൻ നിൻ മർമ്മങ്ങൾ

കണ്ണിനും പ്രകാശം താനിന്നെ കാണ്മാൻ സർവ്വദാ

 

എടുക്ക എൻ ബുദ്ധിയെ ഗ്രഹിപ്പാൻ നിൻ ശുദ്ധിയെ

മനശ്ശക്തി കേവലം നിനക്കായെരിയണം

 

എടുക്ക എൻ ഹൃദയം അതു നിൻ സിംഹാസനം

ഞാൻ അല്ല എൻ രാജാവേ നീ അതിൽ വാഴണമേ

 

എടുക്ക എൻ ഭവനം നിനക്കെപ്പോൾ ആവശ്യം

യോഗത്തിന്നും ശിഷ്യർക്കും അതു തുറന്നിരിക്കും

 

എടുക്ക എൻ സമ്പത്തും എന്റെ പൊന്നും വെള്ളിയും

വേണ്ടാ ധനം ഭൂമിയിൽ എൻ നിക്ഷേപം സ്വർഗ്ഗത്തിൽ

 

മക്കളെയും യേശുവേ എടുക്കണം നിനക്ക്

അവർ നിന്നെ സ്നേഹിപ്പാൻ പഠിച്ചാൽ ഞാൻ ഭാഗ്യവാൻ

 

എടുക്ക എൻ യേശുവേ എന്നെത്തന്നെ പ്രിയനേ!

എന്നെന്നേക്കും നിനക്കു എന്നെ ഞാൻ പ്രതിഷ്ഠിച്ചു.