ഈ ഗേഹം വിട്ടുപോകിലും

ഈ ഗേഹം വിട്ടുപോകിലും ഈ ദേഹം കെട്ടുപോകിലും

കർത്തൻ കാഹളനാദത്തിൽ ഒത്തു ചേർന്നിടും നാമിനി

വിൺഗേഹം പൂകിടുമന്നു വിൺദേഹം ഏകിടുമന്നു

കർത്തൻ കാഹളനാദത്തിൽ ഒത്തു ചേർന്നിടും നാമിനി

കൂട്ടുകാർ പിരിഞ്ഞിടും വീട്ടുകാർ കരഞ്ഞിടും

കർത്തൻ കാഹളനാദത്തിൽ ഒത്തു ചേർന്നിടും നാമിനി

വേണ്ട ദുഃഖം തെല്ലുമേ ഉണ്ടു പ്രത്യാശയിൻ ദിനം

കർത്തൻ കാഹളനാദത്തിൽ ഒത്തു ചേർന്നിടും നാമിനി

കഷ്ടം ദുഃഖം മരണവും മാറിപോയിടുമന്ന്

കർത്തൻ കാഹളനാദത്തിൽ ഒത്തു ചേർന്നിടും നാമിനി

കോടാകോടി ശുദ്ധരായി പ്രിയൻകൂടെ വാഴുവാൻ

കർത്തൻ കാഹളനാദത്തിൽ ഒത്തു ചേർന്നിടും നാമിനി.