ഈ പാരിൽ നാം പരദേശികളാം

ഈ പാരിൽ നാം പരദേശികളാം

നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാം

നമ്മൾ സൗഭാഗ്യവാന്മാർ

 

മൺമയമാമീയുലകത്തിൽ മാനവൻ നേടും മഹിമകളോ

മാഞ്ഞിടുന്നെന്നാൽ മരിച്ചുയിർത്ത മന്നവനെന്നും മഹാൻ

 

ദേശമെങ്ങും പോയിനി നമ്മൾ യേശുവിൻ നാമം ഉയർത്തിടുക

കുരിശിൽ മരിച്ചു ജയം വരിച്ച ക്രിസ്തുവിൻ സേനകൾ നാം

 

അവനിയിൽ നാമവനായിട്ടിന്നു അവമാനമേൽക്കിൽ അഭിമാനമാം

ക്രിസ്തുവിലെന്നും നമുക്കും ജയം ജയം ജയം ഹല്ലേലുയ്യാ

 

തന്നരികിൽ വിൺപുരിയിൽ നാം ചെന്നിടുമന്നു പ്രതിഫലം താൻ

തന്നിടുമൊന്നും മറന്നിടാതെ ആ നല്ല നാൾ വരുന്നു