ഏകസത്യദൈവമേ എന്റെ ദൈവമേ

ഏകസത്യദൈവമേ എന്റെ ദൈവമേ

എന്നുമുള്ള ദൈവമേ എന്റെ ദൈവമേ

നീ തന്നെ ദൈവം നീ മാത്രം ദൈവം (2)

നീയെന്നും അത്യുന്നതൻ (2)

 

ആഴിയും അനന്തമാം താരവീഥിയും

ഊഴിയും പ്രപഞ്ചവും സൃഷ്ടി ചെയ്തവൻ

നീ തന്നെ ദൈവം നീ മാത്രം ദൈവം (2)

നീയെന്നും സർവ്വശക്തനാം (2)

 

ഏകജാതനെയെനിക്കേകിയവൻ നീ

ഏഴയെന്നെ അത്രമേൽ സ്നേഹിപ്പവൻ നീ

നീ തന്നെ ദൈവം നീ മാത്രം ദൈവം (2)

നീയെന്നും അത്യുന്നതൻ (2

 

എന്നുമീ ധരിത്രിയിൽ കൂടെയുള്ളവൻ

ഇന്നുമെന്നുമൊന്നുപോലെ കാത്തിടുന്നവൻ

നീ തന്നെ ദൈവം നീ മാത്രം ദൈവം (2)

നിയെന്നും മതിയായവൻ. (2)