എളിയവർ നിലവിളിച്ചാലതിനെ

എളിയവർ നിലവിളിച്ചാലതിനെ

അലിവോടു ശ്രവിച്ചിടും പാലകനേ

 

നീതികേടു നിറഞ്ഞിടുകയാൽ

ഭീതിയോടു കരഞ്ഞീയുലകിൽ

വസിക്കുന്ന ജനങ്ങൾ രസിക്കുന്ന ദിനങ്ങൾ

കൊതിച്ചിടുന്നതിന്നിനി താമസമോ?

 

താണു താണു നീ കുരിശിൽ വരെയും

കേണു കേണു നീ പ്രാണൻ വെടിഞ്ഞു

തവചുവടുകളെയനുഗമിപ്പവർക്കീ-

യവനിയിലവശതയവകാശമാം

 

നീ മഹോന്നതനാമം ധരിച്ചു

ഭൂമി വാണിടും കാലമടുത്തു

ഇന്നിവിടേറ്റം ഖിന്നതയേറ്റോർ-

ക്കുന്നത പദവികളന്നു തരും.

Your encouragement is valuable to us

Your stories help make websites like this possible.