എൻ ബലമായ നല്ല യഹോവേ

എൻ ബലമായ നല്ല യഹോവേ

ഞാൻ നിന്നെ സ്നേഹിക്കുന്നു

 

യഹോവ എന്റെ ശൈലവും കോട്ടയും എന്റെ രക്ഷകനും

എന്റെ ദൈവവും എന്നുടെ പാറയും

എന്റെ പരിചയും ഗോപുരവും

 

സ്തുത്യനാം യാഹേ കേൾക്കേണമേ

ശത്രുവിങ്കൽ നിന്നും വിടുവിക്കണേ

മരണപാശങ്ങളാൽ ദുഃഖിതനാമി

എന്നുടെ പ്രാണനെ കാത്തിടണേ

 

കെരൂബിനെ വാഹനമാക്കിയവൻ

കാറ്റിനെ ചിറകിന്മേൽ അണയുന്നവൻ

ഉയരത്തിൽ നിന്നെന്നെ കൈനീട്ടി വിടുവിച്ചു

പെരുവെള്ളത്തിൽ നിന്നും വലിച്ചെടുത്തു

 

ബലമുള്ള ശത്രുവിൻ കയ്യിൽനിന്നും

വിടുവിച്ചു നടത്തിടും നല്ലിടയൻ

പടയുടെ നേരേ പാഞ്ഞിടുവാൻ

ബലം തരും എനിക്കവൻ നിശ്ചയമായ്.