എൻ ദൈവമെ നിന്നെ വാഴ്ത്തിടുമെ

എൻ ദൈവമെ നിന്നെ വാഴ്ത്തിടുമെ

എൻ ജീവനാൾകളെല്ലാം

നിത്യസ്നേഹമെ തലതാഴ്ത്തിയിതാ

നമിക്കുന്നു തിരുപാദെ (2)

 

ഹാലേലുയ്യാ......ഹാലേലുയ്യാ

സ്തുതി ഗീതമുയർന്നിടട്ടെ

ഹാലേലുയ്യാ......ഹാലേലുയ്യാ

സ്തുതി ധ്വനി മുഴങ്ങിടട്ടെ

 

ക്ലേശപ്രതികൂലനാളിൽ വീണു കേണിടുമ്പോൾ

കരുണയിൻ കരത്താലെന്നെ താങ്ങിടുന്നു നിത്യം

 

അവങ്കലേക്ക് നോക്കിയോർ പ്രകാശിതരായി

അവർ തൻ മുഖങ്ങളൊട്ടും ലജ്ജയേറ്റതില്ല

 

യഹോവ നല്ലവനെന്ന് രൂചിച്ചറിഞ്ഞിടുവിൻ

അവനിൽ ശരണമുള്ളോർ ഭാഗ്യവാനായ് തീരും.