എൻ ജീവനാഥൻ കൃപയാലെന്നെ

എൻ ജീവനാഥൻ കൃപയാലെന്നെ

നടത്തിടുവതെന്താനന്ദം!

തൻജീവനെന്നെ വിജയം നൽകി

പുലർത്തിടുവതെന്താനന്ദം!

 

ബഹുവിധ ഭീതികളേറും ധരയിൽ തീരാത്ത കൃപയെൻമീതേ

പകരുവതമിതം സന്തോഷമനിശവും

തരും ഭയമെഴാതെ ഓ ഓ തരും

 

പല പരിശോധനകൾ വരുമെന്നാൽ

ശ്രീയേശുവരികിൽ വന്നു

മമ കൃപമതിയെന്നെന്നോടു ദിവസവും

മോദാലരുളിടുന്നു ഓഓ മോദാൽ

 

അതിബലമുളള കരങ്ങൾ മൂലം താങ്ങുന്നു

കൃപയാലെന്നെ

മതിബലമകലും നേരത്തഭയമവൻ

നൽകിടുന്നു നന്നേ ഓഓ നൽകി

 

മനുജരനേകമരാജകമായി മേവുന്നുലകിലീ കാലം

മനസ്സുഖമൊടു ഞാൻ വാസം തുടരുവതു

ദിവ്യകരുണമൂലം ഓ ഓ ദിവ്യ.