എൻ ജീവനായകാ! എന്നേശുവേ!

എൻ ജീവനായകാ! എന്നേശുവേ!

ഇന്നുമെന്നുമൊന്നുപോലെ കാത്തിടും വിഭോ!

നീ നല്ലവൻ നീ വല്ലഭൻ എന്നേശുവേ എൻ രക്ഷകാ!

 

മർത്യരാം സഖാക്കളേവരും പിരിഞ്ഞുപോം

മൃത്യുവിന്റെ നാളതിൽ പിരിഞ്ഞിടാതെ നീ

നിത്യവും നടത്തിടുന്ന സ്നേഹമോർത്തു ഞാൻ

ക്രിസ്തുനായകാ നിനക്കു പാടിടുന്നിതാ

 

പാരിടം കുലുങ്ങിയാകവേ മറഞ്ഞിടും

നേരവും കുലുങ്ങിടാതെ നിന്റെ മാറിടം

ചാരിടാനൊരുക്കിടുന്ന നല്ല നായകൻ

മാറിടാത്ത സ്നേഹിതൻ നീയൊന്നുമാത്രമേ

 

നല്ല പാലകനെനിക്കിന്നുള്ളതാലിനി

അല്ലലില്ല തെല്ലുമേ നീയെത്ര വല്ലഭൻ!

അല്ലിലും പകലിലും നടത്തിടാമിദം

ചൊല്ലിയ നിൻവാക്കെനിക്കങ്ങുണ്ടിന്നാശ്രയം.