എൻ നാഥനേ, നീ പാടുകളേറ്റോ!

എൻ നാഥനേ, നീ പാടുകളേറ്റോ!

നിൻതാതൻ നിന്നെ വിട്ടോ മൃതിക്കായ്

 

ഒറ്റിക്കൊടുത്തു യൂദാസു നിന്നെ

തള്ളിപ്പറഞ്ഞു പത്രോസു പോലും

 

നിൻപ്രിയ ശിഷ്യർ പോലുമന്നേരം

വിട്ടോടി നിന്നെ മൃത്യു ഭയത്താൽ

 

ത്രിലോകനാഥൻ ഏഴയെപ്പോലെ

ഈ ലോകരാലേ ബന്ധിതനായി

 

ക്രൂശും വഹിച്ചാ കാൽവറി തന്നിൽ

ക്ലേശം സഹിച്ചു കേറീ പരേശൻ

 

വൻ പാപമേറ്റു ജീവൻ വെടിഞ്ഞു

എൻ ശോകഭാരമൊന്നായൊഴിച്ചു.