എൻ നീതിയും വിശുദ്ധിയും

എൻ നീതിയും വിശുദ്ധിയും എൻ യേശുവും തൻരക്തവും

വേറില്ല ആത്മശരണം വേറില്ല പാപഹരണം

 

എൻ യേശു എൻ ഇമ്മാനുവേൽ

ഞാൻ നിൽക്കുന്നതീ പാറമേൽ

 

വൃഥാവിൽ സ്വയനീതികൾ വൃഥാവിൽ ചത്ത രീതികൾ

ദൈവത്തിൻ മുമ്പിൽ നിൽക്കുവാൻ രക്തത്താലത്രേ പ്രാപ്തൻ ഞാൻ

 

ഈ രക്തത്തിലെൻ ഹൃദയം ഹിമത്തെക്കാളും നിർമ്മലം

എന്നുരയ്ക്കുന്ന വചനം തീർക്കുന്നു സർവ്വ സംശയം

 

ആരെന്നെ കുറ്റം ചുമത്തും ആർ ശിക്ഷയ്ക്കെന്നെ വിധിക്കും

ഞാൻ ദൈവനീതി ആകുവാൻ പാപമായ് തീർന്നെൻ രക്ഷകൻ

 

സംഹാരദൂതൻ അടുത്താൽ ഈ രക്തം എൻമേൽ കാൺകയാൽ

താൻ കടന്നുപോം ഉടനെ നിൻവീടു ദൈവസുതനേ

 

വൻമഴ പെയ്യും നേരത്തും ഞാൻ നിർഭയമായിരിക്കും

കാറ്റടിച്ചാലും ഉച്ചത്തിൽ പാടിടും ഞാൻ എൻ കോട്ടയിൽ

 

വീണാലും പർവ്വതങ്ങളും മാഞ്ഞാലും ആകാശങ്ങളും

ക്രിസ്തുവിൻ രക്തനിയമം മാറാതെ നിൽക്കും നിശ്ചയം.

Your encouragement is valuable to us

Your stories help make websites like this possible.