എൻ പ്രാണനാഥനേശു വന്നിടുവാൻ

 

എൻ പ്രാണനാഥനേശു വന്നിടുവാൻ

എൻ കണ്ണുനീരെല്ലാം തീർന്നിടുവാൻ

നേരമേറെയില്ലിനി, ദൂരെമേറെയില്ലിനി

എന്നും സാനന്ദം വാണിടുവാൻ

 

സൃഷ്ടിയെല്ലാമാർത്തു പാടിടും കഷ്ടമെല്ലാമന്നു മാറിടും

തുഷ്ടിയോടെ നമ്മൾ വാണിടും ശ്രേഷ്ഠമായ നാളടുത്തു ഹാ!

 

അന്ധകാരമാകെ മാറിടും ബന്ധുര പ്രദീപ്തി മിന്നിടും

സന്തതം സന്തോഷമായിടും കാന്തനേശു വരും വേളയിൽ

 

മണ്മയ ശരീരമന്നു ഹാ! വിണ്മയമതായിത്തീർന്നിടും

ചിന്മയസ്വരൂപനേശുവിൻ പൊന്മുഖം ഞാൻ കാണും നിശ്ചയം.