എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ

എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ

അവനായിതാ സമർപ്പിക്കുന്നേ

അവൻ നടത്തിപ്പിൻ കാവൽ കൊണ്ടോരോ നിമിഷവും

നടത്തുന്നെന്നെ വഴിയേ

 

എല്ലാ പാപങ്ങളുമകറ്റി

നീച പാപിയെന്നെ രക്ഷിപ്പാൻ

തിരുരക്തത്തിൻ ശക്തിയാൽ തീർത്തിടും വെണ്മയായ്

സ്വർഭാഗ്യം ചേരുവോളം

 

കൺകൾ കാണട്ടെ നിൻമുഖത്തെ

കേൾക്കട്ടെ നിൻ നൽവാക്യത്തെയും

എൻ ചെവികൾ ശ്രവിക്കട്ടെ ഹൃദയം വഴങ്ങുന്നെൻ

രക്ഷകാ നിൻ വകയായ്

 

ഈ എൻ കൈകളെ സമർപ്പിക്കുന്നേ

സേവയ്ക്കായി എൻ ജീവനെയും

കാൽകൾ ഓടട്ടെ നിൻപാതെ ചേരട്ടെ എൻ ചിന്ത

തിരുരാജ്യ വ്യാപ്തിക്കായി