എനിക്കെന്റെ യേശുവിനെ കണ്ടാൽ മതി

എനിക്കെന്റെ യേശുവിനെ കണ്ടാൽ മതി

ഇഹത്തിലെ മായാസുഖം വിട്ടാൽ മതി

പരൻ ശിൽപിയായ് പണിത നഗരമതിൽ

പരനോടുകൂടെ വാഴാൻ പോയാൽ മതി

 

ഒരിക്കൽ പാപന്ധകാര കുഴിയതിൽ ഞാൻ

മരിച്ചവനായ് കിടന്നോരിടത്തു നിന്നു

ഉയർത്തി ഇന്നോളമെന്നെ നിർത്തിയവൻ

ഉറപ്പുളള പാറയാകും ക്രിസ്തേശുവിൽ

 

ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽ

ഇവിടത്തെ പാർപ്പിടമോ വഴിയമ്പലം

ഇവിടെനിക്കാരും തുണ ഇല്ലെങ്കിലും

ഇണയാകും യേശുവോടു ചേർന്നാൽ മതി

 

പ്രിയനെനിക്കിനിയേകും ദിനമൊക്കെയും

ഉയർത്തിടാം സുവിശേഷക്കൊടിയീമന്നിൽ

ഇളക്കമില്ലാത്ത നാട്ടിൽ വസിച്ചിടുവാൻ

തിടുക്കമാണെൻ മണാളൻ വന്നാൽ മതി

 

കളങ്കമില്ലാതെ എന്നെ തിരുസന്നിധേ

വിളങ്ങുവാൻ യേശു കഷ്ടം സഹിച്ചെനിക്കായ്

തളർന്ന മെയ് കാൽകരങ്ങൾ തുളച്ച മാർവ്വും

നിറഞ്ഞ കണ്ണീരുമാർദ്രഹൃദയവുമായ്

 

നിറഞ്ഞ പ്രത്യാശയാൽ ഞാൻ ദിനമൊക്കെയും

പറഞ്ഞ വാക്കോർത്തുമാത്രം പാർത്തിടുന്നു

നിറുത്തേണമെ വിശുദ്ധ ആത്മാവിനാൽ

പറന്നേറി വാനിലെത്തി വസിച്ചാൽ മതി.