എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ

എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ

എനിക്കുണ്ടൊരു മിത്രം കൂട്ടുകൂടാൻ

എനിക്കുണ്ടൊരു സ്വന്ത നാടു പോകാൻ

എനിക്കുണ്ടൊരു നല്ല വീടു പാർക്കാൻ

 

അല്ലല്ല ഞാനിന്നനാഥനല്ല

അല്ലലിൽ വലയുന്നഗതിയല്ല

വല്ലഭൻ ദൈവം എൻപിതാവായ്

നല്ലവനായുണ്ടു നിത്യം

 

മന്നവ മന്നൻ മനുസുതനായ്

മന്നിതിൽ പാപിയെ തേടി വന്നു

ഉന്നത വിണ്ണിന്നനുഗ്രഹങ്ങൾ

ഒന്നും കുറയാതെനിക്കു തന്നു

 

ബുദ്ധിമുട്ടിന്നിനി കാര്യമില്ല

നിത്യപിതാ തൻ കരുണയിനാൽ

ഉത്തമ സമ്പത്തെനിക്കു നൽകി

ക്രിസ്തുവിലെന്നെ ധനികനാക്കി.