എന്മനം സ്തുതിച്ചിടുമേ ദിനവും

എന്മനം സ്തുതിച്ചിടുമേ ദിനവും എൻപ്രാണനായകനെ

വർണ്ണിച്ചു പാടിടുമേ പരനെൻ പ്രാണനെ വീണ്ടതിനാൽ

 

ആശങ്കയൊന്നുമില്ല യേശുവിൻ പാത മതി

ക്രൂശിലെ സ്നേഹമെന്നെ തേടി വന്നു

ഇത്രമേൽ സ്നേഹിപ്പാനായ്

ഇതുപോൽ എത്രപേരുണ്ടിഹത്തിൽ?

 

ആരെല്ലാം കൈവിട്ടാലും നിന്ദിച്ചു തള്ളിയാലും

ആദരിച്ചവനെന്നെ നടത്തിടുന്നു

ആമയമകറ്റിടുന്നുശിരസ്സിൽ ആശിഷമേകിടുന്നു

 

ശത്രുവിൻ പാളയത്തിൽ ആയിരുന്നെന്നെയവൻ

എത്രമേൽ തേടി വന്നു ജീവനേകി

ശാശ്വത മാർഗ്ഗം തുറന്നെൻ ഗമനം സുസ്ഥിരമാക്കിയതാൽ

 

പ്രത്യാശ വർദ്ധിക്കുന്നു പൊൻമുഖം നേരിൽ കണ്ട്

നിത്യമായ് വാഴും കാലമോർത്തിടുമ്പോൾ

എന്നുള്ളം തുടിച്ചിടുന്നു ദിനവും വന്ദിച്ചിടും പരനെ.