എന്നാളും ആശ്രയമാം കർത്താവിനെ

എന്നാളും ആശ്രയമാം കർത്താവിനെ

എന്നും ഞാൻ വാഴ്ത്തിപ്പാടും കർത്താവിനെ

എന്നും ഞാൻ വാഴ്ത്തിപ്പാടും

 

എന്നെയുമെന്റെ നിരൂപണമൊക്കെയും

നന്നായറിയുന്നോനാംപരമോന്നതനാ

മെന്റെ പൊന്നു കർത്താവിനെ

എന്നും ഞാൻ സ്തോത്രം ചെയ്യും

 

തീജ്വാല പോലുള്ള കണ്ണിനുടമയാം

കർത്താവറിയാതൊന്നും തന്നേ

മർത്യരാം നമ്മൾക്കു സാധിക്കയില്ലെന്ന

തോർത്തിതാ ഭക്തിയോടെ

 

നമ്മുടെ ചിന്തകൾ ക്രിയകളൊക്കെയും

തൻതിരു സന്നിധിയിൽവെറും

നഗ്നവും മലർന്നതുമായ് തന്നെ കാണുമേ

ഏതും മറവില്ലാതെ

 

കർത്താവു നമ്മോടു കാര്യം തീർക്കും നാളിൽ

ധൈര്യത്തോടെ നിൽക്കുമോഅന്നു

നമ്മുടെ കൈകൾ ബലപ്പെട്ടിരിക്കുമോ

ചിന്തിച്ചിടാം പ്രിയരേ.