എന്നന്തരംഗമേ പാടൂ പൊന്നേശുവിൻ ഗീതം

എന്നന്തരംഗമേ പാടൂ പൊന്നേശുവിൻ ഗീതം

എന്നെ വീണ്ട തൻ സ്നേഹത്തെ

എന്നാളും കീർത്തിക്കൂ

 

ആശയറ്റിട്ടാർത്തനായി ക്ലേശിച്ചുകേണു ഞാൻ

ഈശാ! നീയെന്റെ പാതകം

ക്രൂശിൽ വഹിച്ചു ഹാ!

 

എന്നാധികൾ എൻ വ്യാധികൾ എല്ലാം വഹിപ്പാനായ്

എല്ലായ്പ്പോഴും ചാരെയുള്ളോൻ

ആശ്വാസദായകൻ

 

വിണ്ണിലെത്തും നാൾവരെയും കണ്ണീരിൻ താഴ്വര;

മണ്ണിലെ വാസമെങ്കിലും

പൂർണ്ണാനന്ദം നീയേ!

 

എൻപേർക്കു, പക്ഷവാദമായ് അൻപെഴുമാചാര്യൻ

ഉന്നതത്തിൽ വാണിടുന്നു

പൂർണ്ണരക്ഷകനായ്.