എന്നെന്നും പാടി മോദമോടെ

എന്നെന്നും പാടി മോദമോടെ

കീർത്തനം ചെയ്യും നാഥനു ഞാൻ

 

ഭക്തിയോടെന്നും പാടും ഞാൻ

മുക്തിയെത്തന്ന നാഥന്നു

കരതണലിലെന്ന ചേർത്ത

കരുണയ്ക്കായെന്നും പാടും ഞാൻ

 

ദൈവരൂപത്തിലിരിക്കവേ

ദൈവ വൈരിയെന്നെ നേടുവാൻ

ദാസരൂപമെടുത്തീശനു

ആശയോടെപ്പോഴും പാടും ഞാൻ

 

മാനുഷവേഷധാരിയായ്

മനുവേലനേറി ക്രൂശിന്മേൽ

മരിച്ചുയിർത്തിന്നുയരെ വാഴും

പരനായെന്നും പാടും ഞാൻ

 

ഉലകച്ചൂടിലുരുകിയെൻ ഉടലൂടഞ്ഞെന്നാകിലും

പുതുവുടൽ ഞാൻ അണിയുമ്പോഴും

പുതുമയോടെ പാടും ഞാൻ.