എന്നേശുവിൻ സന്നിധിയിൽ

എന്നേശുവിൻ സന്നിധിയിൽ

എന്നും ഗീതങ്ങൾ പാടിടും ഞാൻ

തന്റെ മാധുര്യമേറിടും നാമമതേ

സ്തുതി ഗീതങ്ങൾ പാടിടും ഞാൻ

 

കണ്ണുനീരവൻ തുടച്ചീടുമേ കരുണയിൻ

കരം നീട്ടിടുമേ

എന്റെ കാൽവറി നായകനേശു മതി

നിന്റെ പാപങ്ങൾ അകറ്റീടുവാൻ (2)

 

പരനെൻ വിളി കേട്ടീടുമ്പോൾ പരമാനന്ദം

ലഭിച്ചീടുമേ നിന്റെ അകൃത്യങ്ങളൊക്കെയും

അവൻ കൃപയാൽ

അതിവേഗം അകന്നീടുമേ (2)

 

പുത്തനെരുശലേം പൂകിടുവാൻ

പുത്രൻ വാനത്തിൽ വന്നിടുമ്പോൾ

ഞാനും നൊടി നേരത്തിനുള്ളിൽ

അവനനുരൂപമായ് വാനിടം പറന്നിടുമേ (2)